പ്രതീക്ഷകൾ കാത്ത് ബംഗളുരു എഫ് സി - BN SPORTS

Breaking

22 February 2022

പ്രതീക്ഷകൾ കാത്ത് ബംഗളുരു എഫ് സി

 


ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അത്യാവശ്യമായിരുന്ന ബെംഗളൂരു എഫ് സി ഒഡീഷക്കെതിരെ ഗംഭീര വിജയം നേടി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. എട്ടാം മിനുട്ടിൽ നന്ദകുമാർ ശേഖറിന്റെ ഒരു ഗോളിൽ ആണ് ഒഡീഷ ലീഡ് എടുത്തത്. തുടക്കത്തിൽ അതിന് മറുപടി നൽകാൻ വിഷമിച്ചുവെങ്കിലും പതിയെ ബെംഗളൂരു കളിയിലേക്ക് തിരികെ വന്നു.



31ആം മിനുട്ടിൽ റോഷൻ സിങ് എടുത്ത കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഫാറൂഖ് ബെംഗളൂരുവിന് സമനില നൽകി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ബെംഗളൂരു ഒരു പെനാൾട്ടിയിലൂടെ ലീഡെടുത്തു. 49ആം മിനുട്ടിൽ ഉദാന്ത നേടി തന്ന പെനാൾട്ടി ക്ലൈറ്റൻ സിൽവ വലയിൽ എത്തിക്കുക ആയിരുന്നു.

No comments:

Post a Comment