കപ്പുറച്ചു ഇനി കാത്തിരിപ്പ് - BN SPORTS

Breaking

21 April 2022

കപ്പുറച്ചു ഇനി കാത്തിരിപ്പ്

 


പി എസ് ജി ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചു. ഇന്ന് അവർ ആംഗേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾ തോൽപ്പിച്ചതോടെ പി എസ് ജി ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു എന്ന് തന്നെ പറയാം. എന്നാൽ രണ്ടാമതുള്ള മാഴ്‌സെ ഇന്ന് നാന്റസിനെ 3-2 തോൽപ്പിച്ചതിനാൽ കിരീടം ഉറപ്പാകാൻ ഈ വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും.

പി എസ് ജി ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. 28ആം മിനുട്ടിൽ ഹക്കീമി നൽകിയ പാസ് സ്വീകരിച്ച് എംപപ്പെയുടെ വക ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ അവസാനം റാമോസിലൂടെപി എസ് ജി രണ്ടാം ഗോളും കണ്ടെത്തി.

പിന്നീട് രണ്ടാം പകുതിയിൽ മാർക്കിനസും പി എസ് ജിക്ക് ആയി ഗോൾ നേടി.

ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 77 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള മഴക്ക് 62 പോയന്റും. മഴെ ഇനി എല്ലാ മത്സരവും ജയിച്ചാൽ അവർക്കും 77 പോയിന്റിൽ എത്താം. മാഴ്‌സെ ഒരു പോയിന്റ് നഷ്ടപ്പെടുത്തുകയോ പി എസ് ജി ഒരു പോയിന്റ് നേടുകയോ ചെയ്താൽ പി എസ് ജിക്ക് ഇനി കിരീടം ഉറപ്പിക്കാം.

No comments:

Post a Comment