ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ ആയി രോഹിത് ശർമ്മയെ തെരഞ്ഞെടുത്തു.
2019 മുതൽ ടെസ്റ്റ് ടീമിന്റെ ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിച്ചത് മുതൽ ലോങ് ഫോർമാററിലും മികച്ച പ്രകടനങ്ങൾ നടത്തി ടീമിൽ സ്ഥിര സാന്നിധ്യം ആയി. 2022 ൽ എത്തി നിൽക്കുമ്പോ അത് നായകൻ എന്ന വളരെ ഉത്തരവാദിത്തപ്പെട്ട പദവി വരെ എത്തിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടീമിൽ സ്ഥാനം പോലും ഉറപ്പില്ലാതിരുന്ന നിലയിൽ നിന്നും കഠിനാധ്വാനത്തിന്ലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും നടത്തിയ ഈ ട്രാൻസിഷൻ അഭിനന്ദിച്ചെ മതിയാകൂ...
എന്നാൽ ടെസ്റ്റിൽ സ്ഥിരമായി ഓപ്പണർ ആയതിന് ശേഷവും ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക പരമ്പരകളും ഓസ്‌ട്രേലിയൻ പരമ്പരയിലെ ചില മത്സരങ്ങളും അടക്കം 10 ഓളം ടെസ്റ്റ് മാച്ചുകൾ രോഹിതിന് കളിയ്ക്കാൻ സാധിച്ചിട്ടില്ല.. അത്തരം സാഹചര്യങ്ങളിലും കൺസിസ്റെൻ്റ് ആയി കളിയ്ക്കാൻ സാധിക്കുക എന്നതായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ രോഹിതിന്റെ ഏറ്റവും പ്രധാന വെല്ലുവിളി.. ഒപ്പം 3 ഫോർമാറ്റിലും (IPL ൽ MI യുടെയും) സ്ഥിരം ക്യാപ്റ്റൻ ആവുന്നതോടെ ഇടയ്ക്കിടെ ഉണ്ടാവുന്ന പരിക്കുകളിൽ നിന്ന് ശരീരത്തെ പിടിച്ചു നിർത്തുക എന്നതും രോഹിതിന് ഒരു വെല്ലുവിളി ആണ്..
കരിയറിൻ്റെ പീക് ടൈമിൽ നിൽക്കുന്ന രോഹിതിന് ഇതെല്ലം അതിജയിക്കാൻ ആവുമെന്ന് തന്നെയാണ് പ്രതീക്ഷ..
No comments:
Post a Comment