വിമർശകർക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം - BN SPORTS

Breaking

16 February 2022

വിമർശകർക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

 


2022ൽ ഇത് വരെ ഗോളില്ല എന്ന് വിമർശിച്ചവർക്ക് ഒരുശിരൻ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറുപടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിട്ടപ്പോൾ റൊണാൾഡോയുടെ ഉൾപ്പെടെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടെത്തിയത്. മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിരിച്ചെത്തുന്നത്.


 ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനം കാഴ്ചവെച്ചപ്പോൾ ബ്രൈറ്റൺ അറുപത് ശതമാനത്തോളം പൊസിഷനും നിരവധി അവസരങ്ങളും ആണ് സൃഷ്ടിച്ചത്. ഡിഹിയയുടെ അത്ഭുത സേവുകൾ കളി ഗോൾ രഹിതമായി നിർത്തി.


രണ്ടാം പകുതിയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയുടെ താളം കണ്ടെത്തിയത്. അവസാനം 51ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ യുണൈറ്റഡ് ലീഡും എടുത്തു. ഡാലോട്ടിന്റെ ഒരു പ്രസിംഗ് ആണ് റൊണാൾഡയിലേക്ക് പന്ത് എത്തിച്ചത്. ബ്രൈറ്റൺ താരങ്ങളെ ഡ്രിബിൾ ചെയ്ത് മാറ്റി ഒരു ബുള്ളർ ഷോട്ടിലൂടെ റൊണാൾഡോ ബോൾ വലയിലെത്തിച്ചു .


ഇതിനു പിന്നാലെ 54ആം മിനുട്ടിൽ ബ്രൈറ്റൻ ഡിഫൻഡർ ഡങ്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എലാങ്കയെ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ് കിട്ടിയത്. ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും സാഞ്ചസിന്റെ മികവ് കളി 1-0ൽ നിർത്തി. 10 പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ പരീക്ഷിക്കാൻ ബ്രൈറ്റണ് ആയത് യുണൈറ്റഡ് ആരാധർക്ക് നിരാശ നൽകും. അവസാനം 96ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ബ്രൂണോ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടുന്നത്.


ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 43 പോയിന്റുമായി ടോപ് 4ൽ തിരികെയെത്തി. ബ്രൈറ്റൺ നിലവിൽ 9ആം സ്ഥാനത്താണ്.

No comments:

Post a Comment