എ റിവെഞ്ച് സ്റ്റോറി ഇൻ ബ്ലാസ്റ്റേഴ്സ് ഹിസ്റ്ററി - BN SPORTS

Breaking

14 March 2022

എ റിവെഞ്ച് സ്റ്റോറി ഇൻ ബ്ലാസ്റ്റേഴ്സ് ഹിസ്റ്ററി

 


കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ ഡേവിഡ് ജെയിംസും ചെന്നൈയിൻ എഫ് സി യുടെ മുൻ പരിശീലകൻ മാർക്കോ മറ്റരാസിയും തമ്മിൽ കോർത്ത ഒരു രസകരമായ സംഭവം ഇപ്പോൾ ഓർത്തെടുത്തിരിക്കയാണ് ഡേവിഡ് ജെയിംസ്.


ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.


2014 ൽ ചെന്നൈയിൻ എഫ് സി ആയിരുന്നു ഞങ്ങളുടെ എതിരാളികൾ. ആ വർഷം ഗ്രൂപ്പ്‌ സ്റ്റേജിൽ തങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിന്റെ അവസാന നിമിഷം ചെന്നൈയിൻ ഗോൾ നേടി സമനില കരസ്ഥമാക്കി.ആ സമയത്തു അദ്ദേഹം എന്റടുത്ത് വന്നു പറഞ്ഞു പണക്കാരനായി ജനിച്ചതിനേക്കാൾ നല്ലത് കുറച്ചു ഭാഗ്യമുള്ളവനായി ജനിച്ചു കൂടിയായിരുന്നോ എന്ന്.


അടുത്ത മത്സരം നിങ്ങൾ ജയിച്ചു കാണിക്കൂ, അപ്പോ നമുക്ക് സംസാരിക്കാം എന്ന് ഞാൻ മറുപടി നൽകി. പ്ലേ ഓഫിൽ 4-3 ന് ഞങ്ങൾ വിജയിച്ചു.118 ആം മിനുട്ടിൽ ഞങ്ങൾ ഗോൾ നേടി. ഞാൻ മറ്ററാസിയുടെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു പണക്കാരെക്കാളും കുറച്ചു ഭാഗ്യമെങ്കിലും നിങ്ങൾക്ക് ദൈവം തരട്ടെ എന്ന്. അന്നേരം മറ്റരാസി അത്ര സന്തോഷത്തിലായിരുന്നില്ലെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.


കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഫൈനലിൽ എത്തിച്ച പരിശീലകനാണ് ഡേവിഡ് ജെയിംസ്.

No comments:

Post a Comment