ബോംബെക്കാരാ ജാഓ ന്ന് പറഞ്ഞ് കോഹ്‌ലി റാവത്ത് കൂട്ടുകെട്ട് - BN SPORTS

Breaking

10 April 2022

ബോംബെക്കാരാ ജാഓ ന്ന് പറഞ്ഞ് കോഹ്‌ലി റാവത്ത് കൂട്ടുകെട്ട്

 


ഐപിഎലിൽ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയതാണ് മുംബൈയെ നാലാം തോൽവിയിലേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തള്ളിയത്.


ഫാഫ് ഡു പ്ലെസി നിലയുറപ്പിക്കുവാൻ പാട് പെട്ടപ്പോൾ താരം പോയ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലി അനുജ് റാവത്തിന് മികച്ച പിന്തുണയാണ് നൽകിയത്.


ബേസിൽ തമ്പിയുടെ ഓവറിൽ കോഹ്‌ലിയുടെ ക്യാച്ച് ഡെവാൾഡ് ബ്രെവിസ് കളയുക കൂടി ചെയ്തതോടെ കാര്യങ്ങൾ മുംബൈയ്ക്ക് പ്രതികൂലമായി. അവസാന അഞ്ചോവറിൽ 41 ആയിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടേണ്ടിയിരുന്നത്.


ഇരുവരും അടിവേഗത്തിൽ സ്‌കോറിംഗ് നടത്തിയപ്പോൾ അനുജ് റാവത്ത് തന്റെ ഇന്നിംഗ്‌സിൽ 6 സിക്സാണ് നേടിയത്. ഒരു തരത്തിൽ 47 [47] [66] [66] ഒരു തരത്തിൽ.


12 പന്തിൽ ലക്ഷ്യം 8 നിർണ്ണായകമായി ചുരുങ്ങിയെങ്കിലും ഡെവാൾഡ് ബ്രെവിസിന് പന്ത് നൽകി രോഹിത് കോഹ്‌ലിയെ വീഴ്ത്തി. 48 നേരിട്ട് ആണ് കോഹ്ലി നേടിയത്. അടുത്ത രണ്ട് പന്തുകൾ ബൗണ്ടറി പായിച്ച് ഗ്ലെൻ മാക്സ്വെൽ ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ മുംബൈ തങ്ങളുടെ ഈ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങി.


രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിൽ മുംബൈ 6.2 ഓവറിൽ 50 റൺസ് നേടി മികച്ച നിലയിലാണ് നിന്നതെങ്കിലും പിന്നീട് മുംബൈ തകരുന്ന കാഴ്ചയാണ് കണ്ടത്.


50/0 എന്ന നിലയിൽ നിന്ന് 12 റൺസ് നേടുന്നതിനിടെ 5 വിക്കറ്റാണ് മുംബൈ നഷ്ടമായത്. 79/6 എന്ന നിലയിലേക്ക് വീണ ശേഷം സൂര്യകുമാര്‍ യാദവും ജയ്ദേവ് ഉനഡ്കടും ചേര്‍ന്ന് മുംബൈയെ 151 റൺസിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 41 പന്തിൽ നിന്ന് 72 റൺസാണ് നേടിയത്.


5 സിക്സുകള്‍ ഉള്‍പ്പെടെ 37 പന്തിൽ നിന്ന് 68 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ജയ്ദേവ് ഉനഡ്കട് 13 റൺസും നേടി.


ബാംഗ്ലൂരിന് വേണ്ടി വനിന്‍ഡു ഹസരംഗയും ഹര്‍ഷൽ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി.

No comments:

Post a Comment