അനായാസം ജയിച്ച് ഹൈദരാബാദ് - BN SPORTS

Breaking

16 April 2022

അനായാസം ജയിച്ച് ഹൈദരാബാദ്

 


ഐപിഎലിൽ തുടർച്ചയായ മൂന്നാം വിജയം നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 176 എന്ന ശ്രമകരമായ സ്കോർ അനായാസം മറികടക്കുവാൻ ടീമിനെ സഹായിച്ചത് രാഹുൽ ത്രിപാഠിയുടെയും എയ്ഡൻ മാർക്രത്തിന്റെയും ഇന്നിംഗ്സുകളാണ്. 3 വിക്കറ്റ് നഷ്ടത്തിൽ 17 ഓവറിലാണ് സൺറൈസേഴ്സിന്റെ ഈ വിജയം.


21 പന്തിൽ നിന്നാണ് ത്രിപാഠി തന്റെ അർദ്ധ ശതകം തികച്ചത്. എയ്ഡൻ മാർക്രത്തെ കൂട്ടുപിടിച്ച് താരം ടീമിന്റെ സ്കോർ അനായാസം നൂറ് കടത്തുകയായിരുന്നു. അവസാന ഏഴോവറിലേക്ക് മാത്രം കടന്നപ്പോൾ വെറും 63 റൺസാണ് സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.


54 പന്തിൽ 94 റൺസ് നേടിയ കൂട്ടുകെട്ടിനെ ആൻഡ്രേ റസ്സൽ ആണ് തകർത്തത്. 37 പന്തിൽ 71 റൺ നേടിയ ത്രിപാഠിയെ 15ാം ഓവറിൽ റസൽ പുറത്താക്കുമ്പോൾ സൺറൈസേഴ്സിന് 34 പന്തിൽ 43 റൺ മതിയായിരുന്നു. ത്രിപാഠി പുറത്തായ ശേഷം എയ്ഡൻ മാർക്രം മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ താരം 31 പന്തിൽ തന്റെ അർദ്ധ ശതകം തികച്ച സൺറൈസേഴ്സിനെ വിജയത്തിനരികിലേക്ക് എത്തിച്ചു.


68 റൺസുമായി പുറത്താകാതെ നിന്ന മാർക്രം പാറ്റ് കമ്മിൻസിനെ 18ാം ഓവറിൽ ഒരു ഫോറവും രണ്ട് സിക്സും പറത്തിയാണ് സൺറൈസേഴ്സിന്റെ മിന്നും വിജയം നേടിക്കൊടുത്തത്.

No comments:

Post a Comment