ഇനി അന്താരാഷ്ട്ര കളിയിൽ പൊള്ളാർഡ് ഇല്ല!! - BN SPORTS

Breaking

21 April 2022

ഇനി അന്താരാഷ്ട്ര കളിയിൽ പൊള്ളാർഡ് ഇല്ല!!

 


വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് 34 വയസ്സുകാരൻ താരം തന്റെ തീരുമാനം ലോകത്തോട് പങ്കുവെച്ചത്. 2007ൽ വിൻഡീസിനായി അരങ്ങേറ്റം കുറിച്ച താരം 123 ഏകദിനങ്ങളിലും 101 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.


2012 ടി20 ലോകകപ്പ് വിജയിച്ച ടീമിലെ ഭാഗമായിരുന്നു കീറൺ പൊള്ളാർഡ്. 2019ൽ ജേസൺ ഹോൾഡറിൽ നിന്ന് വിൻഡീസ് പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം പൊള്ളാർഡ് ഏറ്റെടുത്തിരുന്നു.

No comments:

Post a Comment