വീണ്ടും പരാജയം രുചിച്ച് ബർസലോണ - BN SPORTS

Breaking

25 April 2022

വീണ്ടും പരാജയം രുചിച്ച് ബർസലോണ

 


റയലിന് ഒരു പോയിൻ്റ് അകലെ ലാലിഗ കിരീടം


ലാലിഗയിൽ ബാഴ്‌സലോണക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് റയോ വല്ലെകാനോ ആണ് ബാഴ്സലോണയെ ഞെട്ടിച്ചത്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിൽ ആണ് റയോ വലെകാനോ ഈ വലിയ വിജയം നേടിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റയോയുടെ വിജയം. ഇന്ന് മത്സരത്തിന്റെ ആറാം മിനുട്ടിൽ അൽവാരോ ഗാർസിയ ആണ് ബാഴ്സയെ ഞെട്ടിച്ച് കൊണ്ട് ഗോൾ നേടിയത്.


ബാഴ്‌സലോണ വിജയിക്കാനായി പരിശ്രമിച്ചു എങ്കിലും അവർക്ക് ഇന്ന് കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാനോ അവസരങ്ങൾ സൃഷ്‌ടിക്കാനോ ആയിട്ടില്ല. പെഡ്രിയുടെ അഭാവം ബാഴ്‌സലോണയെ മധ്യനിരയിൽ ബാധിക്കുന്നതാണ് ഇന്നും കണ്ടത്. സാവി ചിലമാറ്റങ്ങൾ നടത്തി നോക്കിയെങ്കിലും അവയും ഫലം കണ്ടില്ല.


അവസാന നാലു മത്സരങ്ങൾക്ക് ഇടയിലെ ബാഴ്‌സലോണയുടെ മൂന്നാം പരാജയമാണിത്. ബാഴ്‌സലോയുടെ പരാജയം റയലിന് ഉപകാരമാകും.അവർക്ക് ഇനി ഒരു പോയിന്റ് കൂടി മതി ലാലിഗ കിരീടം സ്വന്തമാക്കാൻ. റയലിന് 78 പോയിന്റും ബാഴ്സലോണക്ക് 63 പോയിന്റുമാണ് ഉള്ളത്.

No comments:

Post a Comment