മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്; 2024-വരെ ക്ലബ്ബില്‍ തുടരും - BN SPORTS

Breaking

06 May 2022

മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്; 2024-വരെ ക്ലബ്ബില്‍ തുടരും

 


ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്. 2024 വരെയാണ് പുതിയ കരാർ. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്.


കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഈ സീസണിൽ കപ്പ് മാത്രമാണ് ലക്ഷ്യമെന്നും കരാർ നീട്ടിയതിനു പിന്നാലെ

ലെസ്കോവിച്ച് പ്രതികരിച്ചു.


2009-ൽ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച ലെസ്കോവിച്ചിന്റെ തുടക്കം എൻ കെ ഒസിയെക്കിന്റെ യൂത്ത് ടീമിലൂടെയായിരുന്നു. 2011-ൽ സീനിയർ ടീമിനായി അരങ്ങേറി. 56 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകളും നേടി. ദേശീയ തലത്തിൽ അണ്ടർ 18 മുതൽ അണ്ടർ 21 വരെയുള്ള എല്ലാ യൂത്ത് മത്സരങ്ങളിലും ലെസ്കോവിച്ച് രാജ്യത്തിനായി കളിച്ചിട്ടുണ്ട്

No comments:

Post a Comment