റിയൽ റോയൽസ്.... റെക്കോർഡ് അഞ്ചലോട്ടി - BN SPORTS

Breaking

01 May 2022

റിയൽ റോയൽസ്.... റെക്കോർഡ് അഞ്ചലോട്ടി

 


എസ്പന്യോളിനെ എതിരില്ലാത്ത 4 ഗോളുകൾ തകർത്തു സ്പാനിഷ് ലാ ലീഗ് കിരീടം ഉയർത്തി റയൽ മാഡ്രിഡ്. റയൽ മാഡ്രിഡ് ചരിത്രത്തിലെ 35 മത്തെ ലീഗ് കിരീടമാണ് ഇത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് റയൽ കളത്തിൽ ഇറങ്ങിയത്. ആദ്യ പകുതിയിൽ 33, 43 മിനിറ്റുകളിൽ ഗോൾ കണ്ടത്തിയ ബ്രസീലിയൻ താരം റോഡ്രിഗോ റയലിന് മികച്ച തുടക്കം നൽകി. മഴ്സെലോയുടെ പാസിൽ നിന്ന് ആദ്യ ഗോൾ നേടിയ റോഡ്രിഗോ രണ്ടാം ഗോൾ ഹെരേരയുടെ പിഴവിൽ നിന്നാണ് നേടിയത്. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ എസ്പന്യോളിന്റെ ശ്രമങ്ങൾ ഉണ്ടായപ്പോൾ കൌണ്ടർ അറ്റാക്കിലൂടെ റയൽ തിരിച്ചടിച്ചു. ലൂക്ക മോഡ്രിച്ച്, കാമവിങ്ക എന്നിവർ തുടങ്ങി വച്ച കൌണ്ടർ അറ്റാക്ക് 55 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട അസൻസിയോ റയൽ മാഡ്രിഡ് ജയം ഉറപ്പിക്കുക ആയിരുന്നു.


അവസാന ഇരുപതു മിനിറ്റുകളിൽ കരീം ബെൻസെമയെയും വിനീഷ്യസ് ജൂനിയറിനെയും അഞ്ചലോട്ടി കളത്തിൽ ഇറക്കി. 81 മത്തെ മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്ന് ഗോൾ കണ്ടത്തിയ ബെൻസെമ റയലിന്റെ കിരീടധാരണം രാജകീയമാക്കി. അതുഗ്രൻ നീക്കം തന്നെ ആയിരുന്നു. നേട്ടത്തോടെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പിറകെ സ്‌പെയിനിലും ലീഗ് കിരീടം ഉയർത്തുക എന്ന അപൂർവ നേട്ടം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അഞ്ചലോട്ടി കൈവരിച്ചു.


അതേസമയം റയൽ മാഡ്രിഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി ബ്രസീലിയൻ താരം മഴ്സെലോ മാറി. റയൽ കരിയറിൽ മഞ്ഞ്‌സെലോയുടെ 24 മത്തെ കിരീടം ആണ് ഇത്. 26 ലാ ലീഗ കിരീടങ്ങൾ ഉള്ള ബാഴ്‌സലോണയും ആയുള്ള അകലം 9 കിരീടങ്ങൾ ആക്കാനും റയലിന് ഇതോടെ ആയി.

No comments:

Post a Comment