T20 യിലും വിജയം തുടർന്ന് ഇന്ത്യ - BN SPORTS

Breaking

30 July 2022

T20 യിലും വിജയം തുടർന്ന് ഇന്ത്യ

 


ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ 68 റൺസ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190/6 എന്ന സ്കോര്‍ നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 122/8 റൺസിലൊതുക്കിയാണ് കൂറ്റന്‍ വിജയം നേടിയത്.


അര്‍ഷ്ദീപും രവി ബിഷ്ണോയിയും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ 20 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. കീമോ പോള്‍ പുറത്താകാതെ 19 റൺസ് നേടി അൽസാരി ജോസഫിനൊപ്പം 9ാം വിക്കറ്റിൽ 21 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആകുന്നതിൽ നിന്ന് തടയുകയായിരുന്നു.


വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും മികവിൽ 190 റൺസ് നേടി ഇന്ത്യ. ഇന്ന് രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗിൽ പരീക്ഷിച്ച ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവ് മികച്ച തുടക്കമാണ് നൽകിയത്.


16 പന്തിൽ 24 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 4.4 ഓവറിൽ ഇന്ത്യ 44 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരെയും നഷ്ടമായപ്പോള്‍ പിന്നീട് ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നഷ്ടമാകുന്നതാണ് കണ്ടത്.


ഇതിനിടെ 44 പന്തിൽ 64 റൺസ് നേടിയ രോഹിതും പുറത്തായപ്പോള്‍ അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ത്യയ്ക്ക് തുണയായി. താരം 19 പന്തിൽ 41 റൺസാണ് നേടിയത്.


വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റ് നേടി.

No comments:

Post a Comment