ആറിൽ ആറാടി ലിവർപൂൾ - BN SPORTS

Breaking

24 February 2022

ആറിൽ ആറാടി ലിവർപൂൾ

 


പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തു ലിവർപൂൾ ആറാട്ട്. ജയത്തോടെ ലീഗിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് വെറും മൂന്ന് പോയിന്റ് പിറകിൽ എത്തി ലിവർപൂൾ. ഇരട്ടഗോളുകൾ വീതം നേടിയ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരുടെ മികവിൽ ആണ് ലിവർപൂൾ വലിയ ജയം നേടിയത്. പതിനഞ്ചാം മിനിറ്റിൽ ഡലാസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട സലാഹ് ആണ് ലിവർപൂൾ ഗോൾ വേട്ട ആരംഭിച്ചത്. മുപ്പതാം മിനിറ്റിൽ പ്രതിരോധത്തിൽ നിന്നു മുന്നേറിയ ജോവൽ മാറ്റിപ് സലാഹിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയതോടെ അവർ രണ്ടാം ഗോളും നേടി. 5 മിനിറ്റുകൾക്ക് ശേഷം മാനെയെ ലൂക് അയിലിംഗ് ഫൗൾ ചെയ്തപ്പോൾ മറ്റൊരു പെനാൽട്ടി ലഭിച്ചപ്പോൾ അതും ലക്ഷ്യം കണ്ട സലാഹ് ആദ്യ പകുതിയിൽ തന്നെ ലിവർപൂളിന് മൂന്നു ഗോൾ മുൻതൂക്കം നൽകി.


മത്സരത്തിൽ 23 ഷോട്ടുകൾ ഉതിർത്ത ലിവർപൂൾ 15 ഷോട്ടുകൾ ആണ് ലീഡ്സ് ഗോളിലേക്ക് ഉതിർത്തത്. രണ്ടാം പകുതിയിൽ അവസാന നിമിഷങ്ങളിൽ മൂന്നു ഗോളുകൾ കൂടി ലിവർപൂൾ കണ്ടത്തി. സലാഹിന്റെ ത്രൂ ബോൾ സ്വീകരിച്ച ജോർദാൻ ഹെന്റേഴ്സന്റെ പാസിൽ നിന്നു മാനെ ആണ് 80 മത്തെ മിനിറ്റിൽ ലിവർപൂളിന്റെ നാലാം ഗോൾ കണ്ടത്തിയത്. 89 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മാനെ ലിവർപൂളിന്റെ ഗോൾ വേട്ട അഞ്ചായി ഉയർത്തി. ഇഞ്ച്വറി സമയത്ത് ആൻഡ്രൂ റോബർട്ട്സന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ വിർജിൽ വാൻഡെയ്ക് ആണ് ലിവർപൂൾ ജയം പൂർത്തിയാക്കിയത്. വലിയ പരാജയം ലീഡ്സിന്റെ പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവും. നിലവിൽ പതിനഞ്ചാം സ്ഥാനത്ത് ആണ് ലീഡ്സ് ഇപ്പോൾ.

No comments:

Post a Comment