ഇന്ത്യൻ സൂപ്പർ ലീഗിൽ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് വഴങ്ങിയത്. ഹൈദരബാദിന് വേണ്ടി സൂപ്പർ താരം ഒഗ്ബചെയും ഹാവിയർ സിവെരിയോയുമാണ് ഗോളടിച്ചത്. പകരക്കാനായി ഇറങ്ങിയ വിൻസി ബരേറ്റോയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. ഈ ജയത്തോട് കൂടി സെമി ഫൈനൽ സ്പോട്ട് ഹൈദരാബാദ് എഫ്സി ഉറപ്പിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളാണ് ഇപ്പോൾ തുലാസ്സിലായത്. ഇന്ന് ഹൃദയം തകർക്കുന്ന പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഇരുപത്തി അഞ്ചാം മിനിറ്റിൽ തന്നെ ഹൈദരാബാദ് എഫ്സി ലീഡ് നേടി. ഹൈദരാബാദ് എഫ് സിക്ക് വേണ്ടി പതിവ് പോലെ ബർതലമോവ് ഒഗ്ബചെയാണ് ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കളിയുടെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ഗോൾ പിറന്നത്. ഹാഫ് ലൈനിൽ നിന്നും ലഭിച്ച ബോൾ ബോക്സിനുള്ളിൽ നിന്നും രോഹിത് ധനു ഒഗ്ബചെക്ക് നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിക്കാൻ ഒഗ്ബചെക്ക് അധികനേരം വേണ്ടി വന്നില്ല.
No comments:
Post a Comment