അയ്യരാരവം!!! പരമ്പര ഇന്ത്യക്ക് സ്വന്തം - BN SPORTS

Breaking

26 February 2022

അയ്യരാരവം!!! പരമ്പര ഇന്ത്യക്ക് സ്വന്തം

 


ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി പതും നിസ്സങ്കയും ദസുന്‍ ഷനകയുമാണ് തിളങ്ങിയത്. 53 പന്തിൽ 75 റൺസാണ് പതും നിസ്സങ്ക നേടിയത്. ദസുന്‍ ഷനക പുറത്താകാതെ 19 പന്തിൽ 47 റൺസിന്റെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്.


അവസാന അഞ്ച് ഓവറിൽ ശ്രീലങ്കൻ താരങ്ങൾ വിസ്മയകരമയ കളി പുറത്തെടുത്ത് ബൗഡറി കടത്തിക്കൊണ്ടിരുന്നു.


ഇന്ത്യൻ ബോളിങ് നിരയിൽ ഹർശൽ പടെൽ മാത്രം അൻപതിലേറെ വഴങ്ങിയപ്പോ ഇന്ത്യൻ നിരയിൽ നിരാശ ജനിച്ചിരുന്നു.


186 റൺസെന്ന വലിയ വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ രോഹിത് ശര്‍മ്മയെയും അധികം വൈകാതെ ഇഷാന്‍ കിഷനെയും(16) നഷ്ടമായി 44/2 എന്ന നിലയിലേക്ക് വീണു. എന്നാൽ ശ്രേയസ്സ് അയ്യരുടെ മിന്നും ഇന്നിംഗ്സിന് സഞ്ജു സാംസണും രവീന്ദ്ര ജഡേജയും പിന്തുണ നല്‍കിയപ്പോള്‍ 7 വിക്കറ്റ് ജയവും പരമ്പരയും ഇന്ത്യക്ക് സ്വന്തമായി.



17.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കരസ്ഥമാക്കിയപ്പോള്‍ അയ്യര്‍ 44 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയപ്പോള്‍ ജഡേജ 18 പന്തിൽ നിന്നാണ് 45 റൺസുമായി പുറത്താകാതെ നിന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 26 പന്തിൽ നിന്ന് 58 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്.


സഞ്ജു സാംസൺ 25 പന്തിൽ 39 റൺസ് നേടി മൂന്നാം വിക്കറ്റിൽ അയ്യര്‍ക്കൊപ്പം 84 റൺസാണ് ഇന്ത്യയ്ക്കായി നേടിയത് നിർണായകമായി.

No comments:

Post a Comment