അറ്റാക്ക് കിംഗ്; ബട് നോ ഗോൾ!!! - BN SPORTS

Breaking

26 February 2022

അറ്റാക്ക് കിംഗ്; ബട് നോ ഗോൾ!!!

 


സീസണിൽ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താനാകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് വാറ്റ്ഫോർഡിനെതിരെ ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്.


ഗോളടിക്കാ‌ൻ ഇനിയും എന്തൊക്കെ ചെയ്യണം എന്നാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം ചോദിക്കുന്നത്. ഇന്ന് വാറ്റ്ഫോർഡിനെതിരെ 70% പൊസിഷനും 20ൽ അധികം ഷോട്ടുകൾ പിറവിയെടുത്തിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗോൾ നേടാൻ ഏറെ കഷ്ടപ്പെട്ടു. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരുപാട് അവസരങ്ങൾ തുലച്ചതാണ് യുണൈറ്റഡിന് വിനയായത്.


ആദ്യ പകുതിയിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചു. മൂന്നിൽ ഒന്നും വലയിൽ കയറിയില്ല. റൊണാൾഡോ ഒരു ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡും ആയി. രണ്ടാം പകുതിയിൽ സാഞ്ചോയും റാഷ്ഫോർഡും എല്ലാം കളത്തിലിറങ്ങിയിട്ടും യുണൈറ്റഡിൻ്റെ ഗോൾ ദാരിദ്ര്യം തുടർന്നു. 20ൽ അധികം ഷോട്ട് എടുത്തപ്പോഴും ആകെ 4 ഷോട്ട് മാത്രമെ ടാർഗറ്റിൽ ഉണ്ടായിരുന്നുള്ളൂ.


ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. 27 മത്സരങ്ങളിൽ 47 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും നാലാമതാണ്. വാറ്റ്ഫോർഡ് ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.

No comments:

Post a Comment