ജയിച്ച് കയറി മുംബൈ ടോപ്പ് ഫോറിൽ - BN SPORTS

Breaking

23 February 2022

ജയിച്ച് കയറി മുംബൈ ടോപ്പ് ഫോറിൽ

 


ഐ എസ് എല്ലിലെ ടോപ് 4 പോരാട്ടം ശക്തമാക്കി കൊണ്ട് മുംബൈ സിറ്റിക്ക് ലീഗിൽ ഒരു വിജയം കൂടെ . ഈസ്റ്റ് ബംഗാളിനെ നേരിട്ട മുംബൈ സിറ്റി 1-0ന്റെ വിജയം സ്വന്തമാക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മുംബൈ സിറ്റി 51ആം മിനുട്ടിൽ ആണ് ഗോൾ നേടിയത്. ബിപിൻ സിംഗ് ആണ് വിജയ ഗോൾ ആയി മാറിയ ഗോൾ നേടിയത്.



5 സേവുകളുമായി മുംബൈ സിറ്റി ഗോൾ കീപ്പർ നവാസ് ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്ത് ആയി. മുംബൈ സിറ്റിയേക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.

No comments:

Post a Comment