ചാംപ്യൻസ് ലീഗ്; വിയ്യാ റയൽ യുവെൻ്റസിനെ സമനിലയിൽ തളച്ചു - BN SPORTS

Breaking

23 February 2022

ചാംപ്യൻസ് ലീഗ്; വിയ്യാ റയൽ യുവെൻ്റസിനെ സമനിലയിൽ തളച്ചു

 


ചാംപ്യൻസ് ലീഗിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ ഗോൾ യുവെൻ്റെസിന് വേണ്ടി ദുസൻ വലാഹോവിക് നേടിയെങ്കിലും യുവെൻ്റെസിന് 1-1 നിലയിൽ സമനില നേരിടേണ്ടി വന്നു.


ജനുവരിയിൽ ടീമിലെത്തിയ ഈ സർബിയൻ താരം ഡനിലോ നൽകിയ നൽകിയ ലോങ് ബോൾ ഇടത് കാലൻ ശോട്ടിലൂടെ ഗോളി ജർനിമോ റുള്ളിയെ കടന്ന് വലയിൽ....


ഇരുപത്തി രണ്ട് വയസ്സ് മാത്രമുള്ള താരം യുവെൻ്റസിന് വേണ്ടി ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ആളാണ്. അലക്സാണ്ട്രോ ഡെൽ പിയറോ അണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.


അവൻ ചെറുപ്പമാണ് അവൻ്റെ മുന്നോട്ടുള്ള കരിയർ കാണേണ്ടത് തന്നെ എന്നും അൽവരോ മൊരാട്ട പറഞ്ഞു. 


ഫിയോറന്റീനയ്‌ക്കായി 31 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയതിന് ശേഷം, ഈ മാസം ആദ്യം വെറോണയ്‌ക്കെതിരായ അരങ്ങേറ്റത്തിൽ 12 മിനിറ്റ് സ്‌കോർ ചെയ്തതിന് ശേഷം, ജുവെയ്‌ക്കായി അഞ്ച് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളാണിത്.


മുൻനിരയിൽ യുവൻ്റസ് ഒതുക്കത്തോടെയും സംഘടിതമായും വകളിച്ചപ്പോൾ വ്ലാഹോവിക് ഒരു തീ പറും താരമായി മാറി.


പന്ത്രണ്ടാം മിനിറ്റിൽ വിയ്യ റയലിന് മുന്നിൽ ഒരു അവസരം തെളിഞ്ഞെങ്കിലും വാറിൽ തട്ടി പുറത്തോട്ട് പോകുകയായിരുന്നു.


പതിനഞ്ചാം മിനുട്ടിൽ വീണ്ടു യുവെൻ്റസിൻ്റെ പ്രതിരോധം ഭേദിച്ച് കൊണ്ട് വിയ്യാറയൽ എത്തിയെങ്കിലും ഗോളി സേവ് ചെയ്തു.


ഒന്നാം പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ അധ്യത്തിലും യുവൻ്റസ് ഗോൾ നേടാനുള്ള രണ്ടവസരങ്ങൾ ഡിഫൻസിന് മുന്നിൽ പാഴാക്കുന്നു.


അവസാനം അറുപത്തി നാലാം മിനിറ്റിൽ വില്ലറിയലിൻ്റെ ഒരു ഗോൾ കൂടി വലയിലായതോടെ സമനിലയിൽ കളി അവസാനിച്ചു.

No comments:

Post a Comment