അയ്യരെ കെട്ടാനായില്ല; പരമ്പര തൂത്ത് വാരി ഇന്ത്യ - BN SPORTS

Breaking

27 February 2022

അയ്യരെ കെട്ടാനായില്ല; പരമ്പര തൂത്ത് വാരി ഇന്ത്യ

 


ഇന്ത്യക്ക് എതിരായ മൂന്ന് ഏകദിന ടി20യിലും ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ 12 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായിരുന്ന ശ്രീലങ്ക, അവിടെ നിന്ന് ക്യാപ്റ്റൻ ദാസുൻ ശാനക ആണ് ശ്രീലങ്കയെ കരകയറ്റിയത്. 38 പന്തിൽ 74 റൺസ് ആണ് ശാനക അടിച്ചു കൂട്ടിയത്. 9 ഫോറും 2 സിക്സും അടങ്ങുന്നതാണ് ശാനുകയുടെ ഇന്നിങ്സ്. 25 റൺസ് എടുത്ത ചാന്ദിമാലും 12 റൺസ് എടുത്ത കരുണരത്നെയും ശാനകയ്ക്ക് പിന്തുണ നൽകി.


ഇന്ത്യക്കായി തുടക്കത്തി ആവേശ് ഖാനും സിറാജും മികച്ച രീതിയിലായിരുന്നു പന്ത് എറിഞ്ഞിരുന്നത്. പവർ പ്ലേ കഴിയുമ്പോൾ ശ്രീലങ്ക 18-3 എന്ന നിലയിലായിരുന്നു. ആവേശ് ഖാൻ ഇന്ന് 2 വിക്കറ്റും സിറാജ്, ഹർഷാൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി



ശ്രീലങ്ക നേടിയ 146/5 എന്ന സ്കോറിനെ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ദസുന്‍ ഷനകയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ലങ്ക 146 റൺസിലേക്ക് എത്തിയത്.


38 പന്തിൽ 74 റൺസാണ് താരം പുറത്താകാതെ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി 45 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് വിജയ ശില്പി. 15 പന്തിൽ 22 റൺസ് നേടിയ ജഡേജ പുറത്താകാതെ നിന്ന് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.



ദീപക് ഹൂഡ 16 പന്തിൽ 21 റൺസും സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി 12 പന്തിൽ 18 റൺസുമാണ് നേടിയത്. ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ട് വിക്കറ്റ് നേടി

No comments:

Post a Comment