ഒരേ ഒരു ബെൻസിമ; കിരീട വഴിയിൽ ബഹു ദൂരം താണ്ടി റയൽ മാഡ്രിഡ് - BN SPORTS

Breaking

27 February 2022

ഒരേ ഒരു ബെൻസിമ; കിരീട വഴിയിൽ ബഹു ദൂരം താണ്ടി റയൽ മാഡ്രിഡ്

 


ലാലിഗ കിരീട പോരാട്ടത്തിൽ ഇത്തവണ ആരും റയൽ മാഡ്രിഡിനോട് അടിക്കാൻ പോലും സാധ്യതയില്ല. റയൽ മാഡ്രിഡ് മറ്റൊരു വിജയം കൂടെ സ്വന്തമാക്കി കൊണ്ട് ലീഗിലെ ലീഡ് നില വർധിപ്പിച്ചു. ഇന്ന് റയോ വലെകാനോയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കളി തീരാൻ 7 മിനുട്ട് മാത്രം ശേഷിക്കെ ബെൻസീമയാണ് റയലിനായി വിജയ ഗോൾ നേടിയത്.



ആദ്യ പകുതിയിൽ കസമേറോയിലൂടെ റയൽ മാഡ്രിഡ് ഗോൾ നേടിയിരുന്നുവെങ്കിലും വാർ ഗോൾ നിഷേധിക്കുക ആയിരുന്നു. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി. രണ്ടാമതുള്ള സെവിയ്യക്ക് 51 പോയിന്റ് മാത്രമെ ഉള്ളൂ. നിലവിൽ ബാഴ്സലോണയെക്കാൾ 18 പോയിന്റ് റയൽ മാഡ്രിഡിന് അധികമുണ്ട്.

No comments:

Post a Comment