ഫിഫയിലേക്കുള്ള ലാറ്റിൻ അമേരിക്കൻ പോരാട്ടത്തിൽ വെനസ്വേലക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയം സ്വന്തമാക്കി അർജൻ്റീന.
കളിയുടെ അദ്യം മുതൽ മുഴു നീളം പന്ത് അർജൻ്റീനൻ ആധിപത്യത്തിൽ അയിരുന്നു. നാലാം മിനുട്ടിൽ തന്നെ വെനസ്വേല ഗോളിയെ വിറപ്പിച്ച് മെസ്സിയുടെ ഒരു ഷോട്ട്.
എട്ടാം മിനുട്ടിൽ അർജൻ്റീനൻ പോസ്റ്റിലേക്ക് ഒരു ഷോട്ട് വന്നെങ്കിലും ഗോൾ ആയില്ല. പന്ത്രണ്ടാം മിനുട്ടിൽ മെസ്സിയെ തടയാൻ കൈ ഉപയോഗിച്ചതിന് മഞ്ഞ കാണുന്ന ജോക്വിൻ.
അർജൻ്റീന അനവധി തവണ ഗോളിനയി ബോക്സിനു മുന്നിലെത്തിയെങ്കിലും വെനസ്വേലയുടെ പ്രതിരോധം ഭേദിച്ച് കടക്കാൻ ബുദ്ധിമുട്ടി.
മുപ്പത്തി നാലാം മിനിറ്റിൽ അർജൻ്റീനക്ക് നല്ല ഒരു അവസരം കൈ വന്നെങ്കിലും ഗോളി സേവ് ചെയ്തു.
മുപ്പത്തി ആറാം മിനിറ്റിൽ വലതുവശത്ത് നിന്ന് റോഡ്രിഗോ ഡി പോൾ ക്രോസ് തട്ടിയിട്ട് നിക്കോ ഗോൺസാലസിന് അത് ലഭിച്ചു. മധ്യനിരയിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ച ഡി പോളിൻ്റെ പാസ്സ് താഴ്ന്ന ഒരു ക്രോസ് പിന്നെ നേരെ വെനസ്വേല വല കുലുങ്ങി. അർജൻ്റീന 1-0 വെനസ്വേല
മുപ്പത്തി ഒൻപതാം മിനുട്ടിൽ സമനിലയാക്കൻ തിരിച്ചും ഒരു ഗോൾ വരാൻ അടുത്തെങ്കിലും അത് പുറത്തേക്ക് പോയി.
അൻപത്തി നാലാം മിനിറ്റിൽ മർട്ടിനസിന് ലഭിച്ച അവസരം പാഴയി പോകുന്നു.
അറുപത്തി ഒന്നാം മിനുട്ടിൽ അലക്സിസ് മാക്നു വലത് വിങ്ങിൽ നിന്നും കിട്ടിയ ബോൾ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെടുന്നു.
എഴുപതാം മിനിറ്റിൽ മെസ്സിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ എങ്ങൽ ഹേരാരിയോക്ക് മഞ്ഞ ലഭിക്കുന്നു.
അലക്റിസ് മാക്ന് പകരം ഡി മരിയ ഇറങ്ങുന്നു.
നികോ ഗോൺസാലസിനെ ഫൗൾ ചെയ്തതിനു വീണ്ടും മഞ്ഞ. ഗോൺസാലസ് തൊടുത്തു വിട്ട ഒരു അടാർ ഷോട്ട് വന്നെങ്കിലും ഗോളി സേവ് ചെയ്തു.
എഴുപത്തി എട്ടാം മിനുട്ടിൽ ഡീ പൗൾ നൽകിയ ലോങ് ബോൾ ഗോളിയെയും പ്രതിരോധ നിരയെയും ചിപ് ചെയ്ത് മരിയയുടെ സൂപ്പർ ഗോൾ... അർജൻ്റീന 2 - 0 വെനസ്വേല
എൺപത്തി രണ്ടാം മധ്യത്തിൽ നിന്നും വലതു വിങ്ങിലേക്ക് മെസ്സിയുടെ ത്രൂ പാസ്സ് എടുക്കുന്ന ഡീ മരിയ ബോക്സിലേക്ക് ഓടിയെത്തിയ മെസ്സിയിലേക്ക് അടുത്ത ത്രൂ നൽകുന്നു . മെസ്സിയുടെ തനതായ രൂപത്തിൽ ഒരു ഗോൾ വെനസ്വേല വലയിൽ....
അർജൻ്റീന 3 - 0 വെനസ്വേല
കളിയിൽ എഴുന്നൂറിലധികം പാസുകൾ അണ് അർജൻ്റീനൻ ടീമിൽ മാത്രം പിറന്നത്. ആറു ഷോട്ട് ടർഗേറിലേക്ക് തോടുതെങ്കിലും മൂന്നെണ്ണമാണ് ലക്ഷ്യം കണ്ടത്.
ഇതോടെ മുപ്പത്തി എട്ട് പോയിൻ്റുമായി ലാറ്റിൻ അമേരിക്കൻ കളിയിൽ ബ്രസീലിനു പിറകെ രണ്ടാം സ്ഥാനത്താണ് അർജൻ്റീന.

No comments:
Post a Comment