ആറാടി ബ്രസീൽ... ചിലി പുറത്ത് - BN SPORTS

Breaking

25 March 2022

ആറാടി ബ്രസീൽ... ചിലി പുറത്ത്

 


ലാറ്റിൻ അമേരിക്കയിൽ തീ പാറിയ കളിയിൽ ബ്രസീലിനു ചിലിക്കെതിരെ ഏകപക്ഷീയമായ നാല് ഗോളിന് ജയം. നെയ്മർ ജൂനിയർ, വിനേഷ്യസ്, കുടിഞ്ഞോ, റിച്ചാളിസൻ എന്നിവർ യഥാക്രമം ഗോൾ നേടി. 


കളി തുടങ്ങി ഇരുപത്തി ഒന്നാം മിനുട്ടിൽ തന്നെ ബ്രസീലിൻ്റെ ലൂകസ് പ്രിക്വാറ്റ മഞ്ഞക്കർഡ് കണ്ടൂ. 44അം മിനുട്ടിൽ നെയ്മറിൻ്റെ വലങ്കൽ പെനൽറ്റി ഷൂട്ട് പോസ്റ്റിൻ്റെ ഇടത് സൈഡിലൂടെ വലയിലേക്ക്. ബ്രസീൽ 1-0 ചിലി.


ആദ്യ പകുതി അവസനിക്കനിരിക്കെ ആൻ്റണിയുടെ ഒരു അസിസ്റ്റ് വിനിഷിയസിൻ്റെ ഒരു ഇടത് കാൽ ഷോട്ടിലൂടെ പോസ്റ്റിൻ്റെ ഇടത് ഭാഗത്ത്.... അതോടെ ഒരു ഗോൾ കൂടെ ലീഡ് നേടി ബ്രസീൽ..



രണ്ടം പകുതിയിൽ ചിലിയുടെ എൻസോ രികൊക്ക് പകരം ജോക്കിൻ ഇറങ്ങുന്നു.

അറുപതാം മിനുട്ടിൽ ബ്രസീലിൻ്റെ കാ സമീരോ മഞ്ഞക്കാർഡ് കാണുന്നു. 

ക്ലോഡിയോക്ക് പകരം ചിലി ടീമിൽ റോണി ഫെർണാണ്ടസ് ഇറങ്ങിയെങ്കിലും അതികമൊന്നും ചെയ്യാനായില്ല. 


അറുപത്തി രണ്ടാം മിനിറ്റിൽ ബ്രസീലിൻ്റെ നെയ്മറും ചിലിയുടെ പൗലോ ഡയസ് എന്നിവരും മഞ്ഞ കണ്ടു.


ശേഷം ചിലി ഒരു ഗോൾ നേടിയെങ്കിലും വിധി വാറിന് വഴങ്ങി . ശേഷം ഒരു ഫ്രീകിക്ക് ഷൂട്ട് ടർഗെടിലേക്ക് തൊടുത്തു വിട്ടെങ്കിലും ഫലം നാസ്തി. 


കോർണറിൽ നിന്ന് വന്ന പാസും പുറത്തേക്ക്..

ശേഷം കുടിഞ്ഞോ പെനൽറ്റിയിലൂടെ ഒരു ഗോൾ നേടുന്നു. അവസാനം 92അം മിനുട്ടിൽ ഒരു ഗോൾ കൂടെ വരുന്നതോടെ ജയം പൂർണ്ണമാകുന്നു.

No comments:

Post a Comment