ഗിൽ തിളങ്ങി... ഗുജറാത്തിനു ജയം - BN SPORTS

Breaking

03 April 2022

ഗിൽ തിളങ്ങി... ഗുജറാത്തിനു ജയം

 


ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവിൽ അനായാസം മുന്നേറുകയായിരുന്ന ഡൽഹി ക്യാപിറ്റൽസിന് മത്സരത്തിന്റെ അവസാനത്തോടെ കാലിടറി. ഒരു ഘട്ടത്തിൽ 118/4 എന്ന നിലയിൽ ഋഷഭ് പന്തിന്റെ മികവാർന്ന ബാറ്റിംഗിന്റെ ബലത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു ഡൽഹിയ്ക്ക് ലോക്കി ഫെർഗൂസനിലൂടെ ആണ് തിരിച്ചടിയേറ്റത്.


നേരത്തെ പൃഥ്വി ഷായെയും മൻദീപ് സിംഗിനെയും ഒരേ ഓവറിൽ പുറത്താക്കിയ ഫെർഗൂസൺ പിന്നീട് സമാനമായ രീതിയിൽ ഋഷഭ് പന്തിനെയും അക്‌സർ പട്ടേലിനെയും വീഴ്ത്തി മത്സരത്തിൽ നാല് വിക്കറ്റ് നേടിയാണ് ഡൽഹിയെ തകർത്തത്.


അഞ്ചാം ഓവറിലും 15ാം ഓവറിലുമാണ് ഫെർഗൂസൺ ഇത്തരത്തിൽ വിക്കറ്റുകൾ നേടിയത്. ഓവറുകളുടെ ഒന്നാം പന്തിലും അഞ്ചാം പന്തിലും ആയിരുന്നു ഈ വിക്കറ്റുകൾ. 29 പന്തിൽ പന്ത് 43 പന്ത് നേരിട്ട് പുറത്തായപ്പോൾ ലളിത യാദവ്(25), റോവ്മാൻ പവ്(20) എന്നിവരും ചെറുത്ത്നിൽപുയർത്തി.


12 പന്തിൽ 20 റൺ നേടിയ റോവ്മാൻ പവലിനെ ഷമി പുറത്താക്കിയതോടെ ഡൽഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 157 റൺ മാത്രം നേടിയപ്പോൾ 14 റണ്ണിൻ്റെ വിജയം ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുകയായിരുന്നു.


ശുഭ്മൻ ഗിൽ നേടിയ 84 നഗരമാണ് ഗുജറാത്തിന് തുണയായത്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ മാത്യു വെയ്‌ഡിനെ നഷ്ടമായി.


പിന്നീട് ഗില്ലും വിജയ് ശങ്കറും ചേർന്ന് രണ്ടാം വിക്കറ്റിൽ 42 റൺ നേടിയെങ്കിലും 13റൺ മാത്രമായിരുന്നു ശങ്കറിന്റെ സംഭാവന. അതിന് ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും ഗില്ലും ചേർന്ന് മൂന്നാം വിക്കറ്റിൽ 65 റൺ ലീഡ് നേടി ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.


31 റൺസ് നേടിയ ഹാർദിക് പുറത്തായ ശേഷവും ബാറ്റിംഗ് തുടർന്ന ഗിൽ മില്ലറുമായി 19 പന്തിൽ 36 റൺ നേടിയെങ്കിലും ഖലീൽ അഹമ്മദ് പുറത്താക്കി. 46 പന്തിൽ 84 നേടിയ താരം 4 സിക്സും 6 ഫോറുമാണ് നേടിയത്.


ഡേവിഡ് മില്ലർ 20. നേരിട്ട് നേടി പുറത്താകാതെ നിന്നു ഡൽഹിയ്ക്ക് വേണ്ടി മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റ് നേടി.

No comments:

Post a Comment