പഞ്ചാബ് കിംഗ്സിന് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഇംഗ്ലണ്ട് താരം വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തപ്പോൾ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് സൂപ്പർ കിംഗ്സ് 180 നാണ് നേടിയത്.
32 പന്തിൽ 60 കാഴ്ച്ച നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം ശിഖർ ധവാൻ(33), ജിതേഷ് ശർമ്മ() എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന് തുണയായത്
ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ മയാംഗ് അഗർവാളിനെയും രണ്ടാം ഓവറിൽ ഭാനുക രാജപക്‌സയുടെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലും 14 നഷ്‌ടമാകുമ്പോൾ പഞ്ചാബിന്റെ സ്‌കോർ ബോർഡിൽ മാത്രമായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ പഞ്ചാബിന്റെ സ്കോർ 72 രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആയിരുന്നു. 95 നേരിട്ട് ആണ് ലിയാം ലിവിംഗ്സ്റ്റണും ശിഖർ ധവാനും ചേർന്ന് നേടിയത്.
ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പഞ്ചാബിന് നഷ്ടമാകുമ്പോൾ ടീം 10.4 ഓവറിൽ 115/4 എന്ന നിലയിലായിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജിതേഷ് ശർമ്മ 17 പന്തിൽ 26 നേടി പുറത്തായപ്പോൾ ഷാരൂഖ് ഖാനുമായി താരം അഞ്ചാം വിക്കറ്റിൽ 31 ന് കൂട്ടിച്ചേർത്തിരുന്നു. എന്നാലും അവസാന ഓവറുകളിൽ വിക്കറ്റുമായി ചെന്നൈ ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തുന്നതാണ് കാണാനായത്. 8 വിക്കറ്റ് നഷ്ടത്തിൽ 180 ആണ് പഞ്ചാബ് നേടിയത്.
ചെന്നൈയ്ക്ക് വേണ്ടി ഡ്വെയിൻ പ്രിട്ടോറിയസും ക്രിസ് ജോർദ്ദാനും രണ്ട് വീതം വിക്കറ്റ് നേടി.
ഐപിഎൽ 2022ൽ തങ്ങളുടെ മൂന്നാം തോല്‍വിയേറ്റ് വാങ്ങി ചെന്നൈ. ഇന്ന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ കളി ചെന്നൈ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ 180 റൺസ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നേടിയപ്പോള്‍ ചെന്നൈയ്ക്ക് 126 റൺസേ നേടാനായുള്ളു.
54 റൺസ് വിജയത്തിൽ പഞ്ചാബിനായി വൈഭവ് അറോറ 2 വിക്കറ്റ് നേടിയപ്പോള്‍ ശിവം ഡുബേയാണ് ചെന്നെയുടെ ടോപ് സ്കോറര്‍.
ഡുബേ 26 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മറുവശത്ത് ധോണി റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. 62 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. 57 റൺസ് നേടിയ ഡുബേയുടെ വിക്കറ്റ് ലിയാം ലിവിംഗ്സ്റ്റൺ ആണ് നേടിയത്.
തൊട്ടടുത്ത പന്തിൽ ഡ്വെയിന്‍ ബ്രാവോയെ തകര്‍പ്പനൊരു റിട്ടേൺ ക്യാച്ചിലൂടെ ലിയാം ലിവിംഗ്സ്റ്റൺ പുറത്താക്കിയപ്പോള്‍ ചെന്നൈയുടെ നില കൂടുതൽ പരിതാപകരമായി. രാഹുല്‍ ചഹാര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ചെന്നൈ 18 ഓവറിൽ ഓള്‍ഔട്ട് ആയി. ധോണി 23 റൺസ് നേടി പുറത്തായി.

No comments:
Post a Comment