ഫ്രഞ്ച് ലീഗിൽ പി എസ് ജി കിരീടത്തോടടുക്കുന്നു. മത്സരത്തിൽ ലോറിയനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ എംപപ്പെ ആണ് പി എസ് ജിയുടെ താരമായത്.മെസ്സിയും നെയ്മറും എമ്പപ്പെയും ഒരുമിച്ച് ഇറങ്ങിയ മത്സരത്തിൽ മൂവരും ഒരുമിച്ചാണ് ആദ്യ ഗോൾ നേടിയത്. 12ആം മിനുട്ടിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് എമ്പപ്പെ ആ പന്ത് നെയ്മറിന് കൈമാറുകയും താരം പന്ത് വലയിൽ എത്തിക്കുകയും ചെയ്യും.
27 മിനുട്ടിൽ ഇദ്രിസ് ഗുയെ പാസ് സ്വീകരിച്ച് എമ്പപ്പെയും വല കുലുക്കി. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ മൊഫിയിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് സന്ദർശകർ പൊരുതി നോക്കിയെങ്കിലും ഫലം ഉണ്ടായില്ല. 67ആം മിനുട്ടിൽ എമ്പപെ വീണ്ടും സ്കോർ ചെയ്ത് കളി 3-1 എന്നാക്കി. 73ആം മിനുട്ടിൽ എംപപ്പെയുടെ അസിസ്റ്റിൽ നിന്ന് മെസ്സിക്കൊപ്പം ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പായി. ഇതിനൊപ്പം നെയ്മർ വീണ്ടും എംപപ്പെയുടെ പാസിൽ നിന്ന് ഗോൾ നേടി.
30 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി പി എസ് ജി ലീഗിൽ ബഹുദൂരം മുന്നിലാണ്.

No comments:
Post a Comment