ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എവർട്ടണിനെതിരെ ഗോൾ നേടാൻ സിറ്റി വിയർക്കുന്നതാണ് മത്സരത്തിൽ ഉടനീളം കണ്ടത്. കൂടുതൽ സമയം പന്ത് കൈവശം വക്കുകയും ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സിറ്റിക്ക് മുന്നിൽ സ്വന്തം കാണികൾക്ക് മുന്നിൽ പക്ഷെ എവർട്ടൺ വിലങ്ങു തടിയായി നിന്നു. സമനിലയിലേക്ക് നീങ്ങുന്നു എന്നു തോന്നിയ സമയത്ത് ആണ് മത്സരത്തിൽ ഗോൾ പിറന്നത്.
മത്സരത്തിൽ 82 മത്തെ മിനിറ്റിൽ ബോക്സിലേക്ക് വന്ന പന്ത് പുറത്തേക്കു അടിക്കാനുള്ള ശ്രമത്തിൽ എവർട്ടൺ പ്രതിരോധ താരം മൈക്കിൾ കീനിന് പിഴച്ചപ്പോൾ വീണു കിട്ടിയ പന്ത് ഫിൽ ഫോഡൻ ലക്ഷ്യം കണ്ടു. ഫോഡന്റെ വളരെ പ്രധാനപ്പെട്ട ഗോൾ ആയി കിരീട പോരാട്ടത്തിൽ ഗാർഡിയോളക്ക് ഇത്. തുടർന്ന് സമനില നേടാൻ ലമ്പാർഡിന്റെ ടീം ശ്രമിച്ചെങ്കിലും അവർക്ക് അതിൽ വിജയിക്കാനായില്ല. ഗോൾ വഴങ്ങിയ ഉടനെ റോഡ്രിയുടെ ഹാന്റ് ബോളിന് റഫറി എവർട്ടണിനു പക്ഷെ പെനാൽട്ടി അനുവദിച്ചില്ല. ജയത്തോടെ സിറ്റി രണ്ടാം സ്ഥാനത്തുള്ള ലിവർപൂളും ആയുള്ള അകലം ആറു പോയിന്റുകളായി ഉയർത്തി. അതേസമയം ലീഗിൽ 17 മത് ആണ് എവർട്ടൺ.
സമാധാനം സർവ്വ ധനാൽ പ്രധാനം
യുദ്ധത്തിന് എതിരായ വലിയ സന്ദേശം ലോകത്തിനു പകർന്നു നൽകി ഫുട്‌ബോൾ ലോകവും. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ മത്സരത്തിനു മുമ്പ് ഉക്രൈനുള്ള പിന്തുണ ടീമുകൾ വ്യക്തമാക്കി. ഉക്രൈൻ പതാകയും ആയി എവർട്ടൺ താരങ്ങൾ ലൈൻ അപ്പ് ചെയ്തപ്പോൾ ജേഴ്‌സിയിൽ ‘യുദ്ധം വേണ്ട’ എന്നു കുറിച്ചു ഉക്രൈൻ പതാക പതിപ്പിച്ചു ആണ് സിറ്റി താരങ്ങൾ എത്തിയത്
മത്സരത്തിനു മുന്നോടിയായുള്ള പരിശീലന സമയത്ത് കണ്ണീരോടെ നിന്ന ഉക്രൈൻ താരം ഒലക്സണ്ടർ സിൻച്ചെങ്കോയെയും കാണാനായി. ഉക്രൈനു വേണ്ടി റഷ്യക്ക് എതിരെ സിൻച്ചെങ്കോ വികാരപരമായി ആയിരുന്നു പ്രതികരിച്ചത്. എവർട്ടണിന്റെ ഉക്രൈൻ താരം വൈറ്റാലിറ്റി മൈകോലങ്കോയും സിൻച്ചെങ്കോയും മത്സരത്തിന് മുമ്പ് വികാരപരമായി കെട്ടിപ്പിടിച്ചു ഹൃദയം തൊടുന്ന കാഴ്ചയായി.
No comments:
Post a Comment